വലപ്പാട് : ദർശന സർവീസ് സൊസൈറ്റിയുടെ കീഴിൽ പരിശീലനം നേടിയ ഭിന്നശേഷിക്കാരായ 15 കുട്ടികൾക്ക് സംസ്ഥാനതല നീന്തൽ മത്സരത്തിന് മുന്നോടി യായി മണപ്പുറം സ്വിമ്മിംഗ് അക്കാദമിയിൽ 10 ദിവസത്തെ തീവ്ര പരിശീലനം ഒരുക്കി മണപ്പുറം ഫൗണ്ടേഷൻ. അമേരിക്കൻ സ്വിമ്മിങ് കോച്ച്സ് അസോസിയേഷൻ അംഗവും ലെവൽ വൺ കോച്ചുമായ ശരത് കുമാർ എസ് ആണ് പരിശീലനം നൽകുന്നത്. സെപ്റ്റംബർ 13-ന് തൃശൂർ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള നീന്തൽ കുളത്തിൽ നടക്കാ നിരിക്കുന്ന സംസ്ഥാനതല മത്സരം സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറൻറ്ലി ഏബിൾഡ് ഓഫ് കേരള (SADAK) ആണ് സംഘടിപ്പിക്കുന്നത്.
ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത് കാഴ്ചശക്തിയില്ലാത്ത ദർശന സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡൻ്റുമായ റെവ. ഫാ. സോളമൻ കടമ്പാട്ടു പറമ്പിൽ ആണ്.
Asha Mahadevan