
വാഴൂര്‍ സോമന്‍
വാഴൂര്‍ സോമന്‍ പെട്ടന്നാണ് നമ്മളില്‍ നിന്നും വേര്‍പെട്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏറ്റവും സരസനായ നിയമസഭാംഗമായിരുന്നു അദ്ദേഹം. ഏതൊരു അവസ്ഥയിലും അദ്ദേഹത്തിന്റെ സരസമായ സംഭാഷണം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ഇടുക്കി പോലുള്ള ഒരു ജില്ലയില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് വാഴൂര്‍ സോമന്‍. ഇടുക്കി ജില്ലയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നിന്നിരുന്ന പ്രമുഖ നേതാക്കളില്‍ ഒരാളും അദ്ദേഹമായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിനിടെ ക്രൂരമായ ആക്രമണത്തിന് വിധേയനായി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചാണ് ക്രൂരമായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചുവന്നത്. താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത രാഷ്ട്രീയ നേതാവായിരുന്നു വാഴൂര്‍ സോമന്‍. അദ്ദേഹത്തോടുള്ള ആദരവുകള്‍ പ്രകടിപ്പിക്കുന്നു.