
പി.പി തങ്കച്ചന്‍:
ഞങ്ങള്‍ക്കെല്ലാം പിതൃതുല്യനായ ഒരാളായിരുന്നു പി.പി തങ്കച്ചന്‍. സംഘടനാരംഗത്ത് ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി മുതല്‍ ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി അധ്യക്ഷനുമായി. ദീര്‍ഘകാലം യു.ഡി.എഫ് കണ്‍വീനറായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍മാനും പി.പി തങ്കച്ചന്‍ സാറായിരുന്നു. നാലു തവണയാണ് പെരുമ്പാവൂരിനെ പ്രതിനിധാനം ചെയ്ത് മന്ത്രിയും സ്പീക്കറുമായത്. ഏത് സ്ഥാനത്തിരുന്നാലും അവിടെയൊക്കെ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചാണ് അദ്ദേഹം കടന്നു പോയത്. സൗമ്യമായ പെരുമാറ്റവും മിതമായ ഭാഷണവും കൊണ്ട് എല്ലാവരെയും ആകര്‍ഷിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കാപട്യം നിറഞ്ഞ ഒരു വാക്കു പോലും അദ്ദേഹത്തിന്റെ നാവില്‍ നിന്നും വരില്ല. ഏത് സങ്കീര്‍ണമായ വിഷയങ്ങള്‍ക്കും പുഞ്ചിരിയോടെ വിസ്മയകരമായ വേഗതയില്‍ അദ്ദേഹം പരിഹാരം ഉണ്ടാക്കിയിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റം വരെയും പോകുന്ന ജനപ്രതിനിധിയും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം.