പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ പരിശുദ്ധ ബാവാ തിരുമേനി നിർവഹിക്കുന്നു. പ്രാർത്ഥനയോടെ ഹൂസ്റ്റൺനിലെ വിശ്വാസ സമൂഹം

Spread the love

ഹൂസ്റ്റൺ;മലങ്കര സഭയിലെ അപ്രഖ്യാപിത പരിശുദ്ധൻ പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഊർശ്ലെലേം അരമനച്ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും.
സെപ്റ്റംബർ ഇരുപതാം തീയതി ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കും, ശേഷം നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനും പരിശുദ്ധ ബാബാ തിരുമേനി മുഖ്യ കാർമീകത്വം വഹിക്കും.
പുതുപ്പള്ളി എം.എൽ.എയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുത്രനുമായ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ മുഖ്യാതിഥിയയി ചടങ്ങിൽ പങ്കെടുക്കും.
ഗ്രീക്ക് ഓർത്തഡോക്സ് ഐക്കണോഗ്രാഫർ ഒഡീസ് ബിഫ്ഷ ആണ് ഐക്കൺ രചിച്ചിരിക്കുന്നത് .

സഭ ഔദ്യോഗികമായി പരിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനഹൃദയങ്ങളിൽ വിശുദ്ധനായി ജീവിക്കുന്ന പുണ്യ പിതാവാണ് പാമ്പാടി തിരുമേനി എന്ന് പ്രത്യേക വീഡിയോ സന്ദേശത്തിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ഡയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു

അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത , ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ്ജ് എസ്. മാത്യൂസ് എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.

പാമ്പാടി തിരുമേനിയുടെ പ്രാർത്ഥന ജീവിതവും അത്ഭുതങ്ങളും ആഗോളതലത്തിൽ എത്തിക്കുന്നതിന് പ്രവർത്തിക്കുന്ന പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഹൂസ്റ്റൺനിലെയും സമീപ ഇടവകകളിലെയും വൈദികരും വിശ്വാസികളും ശുശ്രൂഷകളിലും ശേഷം നടക്കുന്ന സ്നേഹ വിരുന്നിലും പങ്കെടുക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *