തിരുവല്ല : ക്രൈസ്തവ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കുടുംബ സംഗമം ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ
പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് കുടുംബ സംഗമം നടത്തുന്നത്.
പ്രസിഡൻ്റ് പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സൗത്ത് ഇന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡ്
ജനറൽ സെക്രട്ടറി ഡോ. കെ ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകർ അനുഭവങ്ങൾ പങ്കുവെയ്ക്കും. ഗ്ലോബൽ മീഡിയ സാഹിത്യ മത്സരത്തിലെ വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും.
സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഒക്ടോബർ 5 ന് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : +91 94473 72726 /+971503540676