കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബും മണപ്പുറം ഫിനാൻസും ചേർന്ന് വീടു നൽകി

Spread the love

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബ് മണപ്പുറം ഫിനാൻസിന്റെ സഹായത്തോടെ ഹോം ഫോർ ഹോംലെസ്സ് പദ്ധതിയുടെ ഭാഗമായി പണി തീർത്ത വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. മേത്തല കണ്ടംകുളം കൈമാ പറമ്പിൽ വേണുഗോപാലിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന വീടാണ് നിർമ്മിച്ചു നൽകിയത്. താക്കോൽദാന ചടങ്ങിൽ മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ലയൺ ജെയിംസ് വളപ്പില മുഖ്യാ തിഥിയായിരുന്നു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറും മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഓ യുമായ ലയൺ കെ എം അഷറഫ് താക്കോൽദാന ചടങ്ങ് നിർവഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലയൺസ് ക്ലബ് മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടെ 500 ഓളം വീടുകൾ നിർമിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഹോം ഫോർ ഹോം ലെസ്സ് ഡിസ്ട്രിക്റ്റ് കോഓഡിനേറ്റർ ലയൺവിൻസൺ ഇലഞ്ഞിക്കൽ, കോർ ക്യാമ്പിനറ്റ് മെമ്പർമാരായ ലയൺ എം എ നസീർ, ലയൺ ടി ആർ കണ്ണൻ, സോൺ ചെയർ പേഴ്സൺ ലയൺ എം എൻ പ്രവീൺ, ക്ലബ്ബ് പ്രസിഡണ്ട് ലയൺ ബലറാം മോഹൻ, സെക്രട്ടറി ലയൺ കെ എ നഷർബാൻ, ട്രഷറർ ലയൺ ഷിമ്മി ഒ എസ്, വൈസ് പ്രസിഡണ്ട് ലയൺ അബ്ദുൾ റഹിമാൻ (രാരു), ലയൺ വി ആർ പ്രേമൻ, ലയൺ ഡാവിഞ്ചി സുരേഷ്, ലയൺ സിബീഷ്എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *