ഡിസിഎം ശ്രീറാം ലിമിറ്റഡിന്റെ മുപ്പതാമത് ഫെനസ്റ്റ ഓപ്പൺ നാഷണൽ ടെന്നീസ് ചാംപ്യൻഷിപ്പ് ഡൽഹിയിൽ

Spread the love

കൊച്ചി: ടെന്നീസ് രംഗത്തെ യുവ പ്രതിഭകളെ വാർത്തെടുക്കാൻ രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഡിസിഎം ശ്രീറാം ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫെനസ്റ്റ ഓപ്പൺ നാഷണൽ ടെന്നീസ് ചാംപ്യൻഷിപ്പിന് ഈ മാസം 29ന് തുടക്കമാകും. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെയും (AITA) ഡൽഹി ലോൺ ടെന്നീസ് അസോസിയേഷന്റെയും (DLTA) സഹകരണത്തോടെയാണ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യൻഷിപ്പിന്റെ മുപ്പതാമത് എഡിഷനാണ് ഡൽഹിയിൽ നടക്കുക. പുരുഷ, വനിതാ അണ്ടർ-18, അണ്ടർ-16, അണ്ടർ-14 വിഭാഗങ്ങളിലാണ് മത്സരം. യുവ പ്രതിഭകളെ ആരംഭത്തിൽ കണ്ടെത്തി, മികച്ച അവസരങ്ങൾ നൽകുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ യോഗ്യരായ കായിക താരങ്ങളെ വാർത്തെടുക്കുകയാണ് ചാംപ്യൻഷിപ്പ് ലക്ഷ്യമിടുന്നതെന്ന് ഡിസിഎം ശ്രീറാം ലിമിറ്റഡ് ചെയർമാനും സീനിയർ മാനേജിംഗ് ഡയറക്ടറുമായ അജയ് എസ് ശ്രീറാം, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം ശ്രീറാം എന്നിവർ പറഞ്ഞു.

Julie John

Author

Leave a Reply

Your email address will not be published. Required fields are marked *