എൻഎസ്എസ് ദിനാചരണം : മാനസഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നടത്തി

Spread the love

പക്ഷിവനം പദ്ധതിയുടെ ധാരണാപത്രം കൈമാറി.
പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് എൻഎസ്എസ് മാനസഗ്രാമം പദ്ധതി നടപ്പിലാക്കും: മന്ത്രി ആർ ബിന്ദുദേശീയ എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ച് മാനസഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും കർത്തവ്യ വാരത്തിന്റേയും പക്ഷിവനം പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ടാഗോർ തിയേറ്ററിൽ നിർവഹിച്ചു.
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ ഏറ്റെടുത്ത് അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കി സ്വയം പര്യാപ്തരാക്കുന്ന മാനസഗ്രാമം പദ്ധതി എൻഎസ്എസ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *