സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു

Spread the love

 

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി പിണറായി വിജയൻസംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ നിർവ്വഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ മാറിവരുന്ന പ്രതീക്ഷകൾക്കനുസ്യതമായി പ്രവർത്തിക്കണമെങ്കിൽ പഴയ രീതികൾ മാറ്റാനും കാര്യക്ഷമത ഉറപ്പുവരുത്താനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. ഈ സദ്ഭരണലക്ഷ്യങ്ങൾ നേടണമെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കൂടി ഏവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ നൽകിവരുന്ന ഇ-ഗവേർണൻസ് അവാർഡുകൾ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണനിർവഹണത്തിൽ നന്നായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു വിഭാഗം കൂടി അവാർഡിനായി പുതുതായി പരിഗണിക്കും. സദ്ഭരണം യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ നിശ്ചയം ആവർത്തിച്ചുകൊണ്ടും അതിൽ എല്ലാവരും കാണിക്കുന്ന താൽപര്യത്തെ അഭിനന്ദിച്ചുകൊണ്ടും ഈ ദൗത്യം നിരന്തരമായി തുടരേണ്ടതുണ്ടെന്നും ഓർമ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ മേരി പുഷ്പം, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, കേരളം സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *