കോട്ടയം അസോസിയേഷൻ സിൽവർ ജൂബിലി ബാങ്ക്വെറ്റ്

Spread the love

       

ഫിലാഡൽഫിയിലും പരിസര പ്രദേശങ്ങളിലും ആയി അദിവസിച്ചു വരുന്ന കോട്ടയം സ്വദേശികളുടെ സംഘടനയായ ഫില ഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 27 ശനിയാഴ്ച വൈകിട്ട് 5 .30ന് വെൽഷ് റോഡിലുള്ള സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ജൂബിലി ബാങ്ക്വറ്റിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ചാരിറ്റി പ്രവർത്തനം മുഖമുദ്രയാക്കിയ സംഘടന നിരവധി കാരുണ്യ പ്രവർത്തനങ്ങൾ അമേരിക്കയിലും കേരളത്തിലും തുടർച്ചയായി നടത്തിവരുന്നു.
അസോസിയേഷന്റെ അഭിമാന പദ്ധതിയായി കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മലയാള മനോരമയുമായി സഹകരിച്ചുകൊണ്ട് തുറന്നുവരുന്ന സ്കോളർഷിപ്പ് പദ്ധതിയിലൂടെ കേരളത്തിൽ നിന്ന് പത്തോളം നിർധനരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. കൂടാതെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂരിൽ ഒരു നിർദ്ധന കുടുംബത്തിനുവേണ്ടി നിർമ്മിച്ച ഭവനവും ഈ വർഷം പൂർത്തിയാക്കി നൽകുവാൻ സാധിച്ചു.
ബാങ്ക്വെറ്റിനോടുനുബന്ധിച്ചു നടത്തുന്ന പബ്ലിക് മീറ്റിങ്ങിൽ അഞ്ചൽ സെൻ്റ് ജോൺ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ സാം പനക്കുന്നേൽ മുഖ്യപ്രഭാഷകൻ ആയിരിക്കും. തുടർന്ന് നോർത്ത് അമേരിക്കയിലെ പ്രമുഖ മ്യൂസിക്കൽ ആൻഡ് ഡാൻസ് ഗ്രൂപ്പായ DHO ക്രിയേറ്റീവിന്റെ സ്റ്റേജ് ഷോയും, വിഭവ സമൃദ്ധമായ ഡിന്നർറും ഒരുക്കിയിരിക്കുന്നു.
കോട്ടയം അസോസിയേഷൻ ഫിലദൽപ്പിയുടെ നടപ്പ് വർഷത്തെ ഭാരവാഹികളായ സണ്ണി കിഴക്കേ മുറിയിൽ (പ്രസിഡൻറ്),ജോബി ജോർജ് (ജൂബിലി കൺവീനർ), എന്നിവർ നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികളിൽ ബന്നി കൊട്ടാരത്തിൽ, കുര്യൻ രാജൻ, സാബു ജോക്കബ്, ജൂൺ പി വർക്കി, ജീ മോൻ ജോർജ്, സാജൻ വർഗീസ്, ജോസഫ് മാണി, മാത്യു ഐപ്, വർഗീസ് വർഗീസ്, സാബു പാമ്പാടി, ജെയിംസ് അന്ധ്രയോസ്, ജോൺ മാത്യു, രാജു കുരുവിള, എബ്രഹാം ജോസഫ്, വർക്കി പൈലോ, സരിൻ ചെറിയാൻകുരുവിള, സഞ്ജു സക്കറിയ, ജയ്സൺ വർഗീസ്, ജോഷ്വവ മാത്യൂ എന്നിവരും പ്രവർത്തിക്കുന്നു. പ്രസിഡൻ്റ്റ് ശ്രീമതി സാറ ഐപിന്റെ നേതൃത്വത്തിൽ കോട്ടയം അസോസിയേഷൻ വിമൻസ് ഫോറവും സിൽവർ ജൂബിലി ബാബ്വെറ്റിൻ്റെ പൂർണ്ണ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്കും ബാങ്ക്വെറ്റ് ടിക്കറ്റുകൾക്കുമായി  215-327-7153, 215-479-
2400, 267-237-4118, 610-457-5868, 215-776-6787  എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

REPORTER : Santhosh Abraham

Author

Leave a Reply

Your email address will not be published. Required fields are marked *