പുരാരേഖാ സംരക്ഷണത്തിൽ പുതിയ ചരിത്രം: കേരള പൊതുരേഖാ ബില്ല് നിയമസഭ പാസ്സാക്കി

Spread the love

കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായക ചുവടുവെപ്പായി, കേരള പൊതുരേഖാ ബിൽ നിയമസഭ പാസ്സാക്കി. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. 1976 ൽ ഒരു ഉത്തരവിലെ നയതീരുമാനത്തിൽ വ്യവസ്ഥ ചെയ്തത് അനുസരിച്ചാണ് നിലവിൽ സംസ്ഥാനത്ത് പൊതുരേഖകൾ സംരക്ഷിച്ചുവരുന്നത്.പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടു കൂടി ബിൽ സഭയിൽ അവതരിപ്പിച്ചത്. 2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ മൂല്യനിർണയം, ശേഖരണം, തരംതിരിക്കൽ, സംരക്ഷണം, ഭരണനിർവഹണം എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. താളിയോലകൾ മുതൽ ഡിജിറ്റൽ രേഖകൾ വരെയുള്ള പൊതുരേഖകളുടെ സംരക്ഷണത്തിനായി ഒരു ദ്വിതല സംവിധാനം ഏർപ്പെടുത്തുന്നു എന്നതാണ് ബില്ലിന്റെ പ്രധാന സവിശേഷത.

 

Author

Leave a Reply

Your email address will not be published. Required fields are marked *