
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ
ഗാസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 140 നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനിഷാദ എന്ന പേരില്‍ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
വൈകുന്നേരം 5 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസ്സുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് ദേശഭക്തിഗാനാലാപനവും നടക്കും. വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും ശ്രമദാനവും സംഘടിപ്പിക്കും