ഭിന്നശേഷിക്കാരെ അവഹേളിച്ച പി.പി.ചിത്തരഞ്ജന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് എപി അനില്‍കുമാര്‍ എംഎല്‍എയുടെ കത്ത്

Spread the love

ഭിന്നശേഷിക്കാരെ അവഹേളിച്ച പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്നും സഭാ രേഖയില്‍ നിന്ന് അദ്ദേഹത്തിന്റെ അധിക്ഷേപ പ്രസ്താവന നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ എപി അനില്‍കുമാര്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്തുനല്‍കി.

       

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭിന്നശേഷി സമൂഹത്തെ ക്രൂരമായി അപമാനിക്കുന്ന ഹീനമായ പരാമര്‍ശം പി.പി.ചിത്തരഞ്ജന്‍ നടത്തിയത്. പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതും സഭയുടെ അന്തസ്സ് ഹനിക്കുന്നതുമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പ്രസ്താവനയെന്നും എപി അനില്‍കുമാര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *