
പൂര്‍ണ്ണമായും പട്ടികജാതി ഫണ്ട് കൊണ്ട് നിര്‍മ്മിച്ച പാലക്കാട് മെഡിക്കല്‍ കോളേജിലെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ സര്‍ക്കാര്‍ ചെയ്ത ക്രമവിരുദ്ധ നടപടികള്‍ വിജിലന്‍സ് വിഭാഗത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പട്ടികജാതി ഫണ്ടില്‍ നിന്നും 539 കോടിരൂപ മാസ്റ്റര്‍ പ്ലാനിലാണ് മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013 വര്‍ഷത്തില്‍50 ഏക്കര്‍ ഭൂമിയും ഈ തുകയും അനുവദിച്ചിരുന്നു. എ കെ ബാലന്‍ പട്ടികജാതി മന്ത്രി ആയിരിക്കുമ്പോള്‍ ഈ ഭൂമിയില്‍ നിന്നും 5 ഏക്കര്‍ വീ.ട്ടി. ഭട്ട് തിരിപ്പാടിന് സ്മാരകം നിര്‍മ്മിക്കാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ വിട്ടു നല്‍കി. റവന്യൂ വകുപ്പിന്റെ നിയമപരമായി എതിര്‍പ്പുകളെ അവഗണിച്ചാണ് മെഡിക്കല്‍ കോളേജ് വക ഭൂമി കൈമാറിയത്. അതിനുശേഷം പാലക്കാട് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് നിക്ഷേപിക്കാനായി 50 സെന്റ സ്ഥലംവിട്ടുകൊടുത്തു. ഇതും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. .പട്ടികജാതി പദ്ധതികള്‍പലതും വെട്ടിക്കുറച്ച് ആ തുക കൊണ്ട് പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആവശ്യമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇപ്പോഴുംതുടരുകയാണ്. ഇങ്ങനെ നിരവധി കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. സംസ്ഥാനത്തെ പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഫണ്ടും ഇതിനായെടുത്തു.നിബന്ധനപ്രകാരം പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട ജോലി ഒഴിവുകളില്‍ ഭൂരിഭാഗവും ആ വിഭാഗക്കാര്‍ അല്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ വികസന സാധ്യതകള്‍ മുഴുവനും സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വെട്ടിക്കുറച്ചു . ഈ വക കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കുന്നതിന് വിജിലന്‍സ് ഏജന്‍സികളെ നീയോയോഗിക്കണമെന്ന് സ്സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് എ.കെ. ശശി അധ്യക്ഷത വഹിച്ചു. അജിത് മാട്ടൂല്‍, കെ. ബി. ബാബുരാജ്, പ്രേം നവാസ്, ഈ.എസ്.ബൈജു, വി. ടി.സുരേന്ദ്രന്‍, ശാസ്തമംഗലം വിജയന്‍, ഇടയ്‌ക്കോട് ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
വേണുഗോപാല്‍ വിലങ്ങറ
( സംസ്ഥാന ജനറല്‍ സെക്രട്ടറി)