
ശബരിമലയില്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങളും വാതില്‍പടികളുമൊക്കെ ചെമ്പാക്കിയതിനു പിന്നില്‍ വമ്പന്‍ സ്രാവുകളാണ്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കു മാത്രമായി ഇതൊന്നും ചെയ്യാന്‍ കഴിയില്ല. ഈ യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം. സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ദേവസ്വം മന്ത്രി സ്ഥാനമൊഴിയണം. മന്ത്രി ആ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം സത്യസന്ധമായ അന്വേഷണം നടക്കില്ല. മന്ത്രി രാജി വെക്കണം. ഹൈക്കോടതി ബെഞ്ചിന് ദേവസ്വം ബോര്‍ഡിനെ പിരിച്ചു വിടാനുള്ള അധികാരമുണ്ട്. അതുപയോഗിച്ച് പിരിച്ചു വിടണം.
കുറ്റം ചെയ്തവരെ നിലനിര്‍ത്തിക്കൊണ്ട് സത്യസന്ധമായ അന്വേഷണം സാധ്യമല്ല. കോടിക്കണക്കിന് ഭക്തന്മാരുള്ള ക്ഷേത്രമാണ് ശബരിമല. അവിടെ ഇത്രയും വലിയ കൊള്ള നടന്ന സ്ഥിതിക്ക് സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. ്അതിന് മന്ത്രി രാജി വെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം. ഭക്തജനങ്ങളുടെ വികാരമാണഅ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. സ്വര്‍ണപാളി വിറ്റിരിക്കാം എന്ന് കോടതി പോലും പറയുന്നുണ്ട്. അതാണ് ഞങ്ങളും പറയുന്നത്. എന്നാല്‍ വിഷയത്തിന്റെ ഗൗരവം ഇതുവരെ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഉള്‍ക്കൊണ്ടിട്ടില്ല. അവര്‍ അകാരണമായി ന്യായീകരിക്കുകയാണ്. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസമാണ് വ്രണപ്പെട്ടിരിക്കുന്നത്.

ഭിന്നശേഷിക്കാരായ മുഴുവന്‍ ആള്‍്ക്കാരെയും സഭയ്ക്കകത്തു വെച്ച് ആക്ഷേപിച്ചിട്ടും സ്പീക്കര്‍ അതേക്കുറിച്ച് പ്രതികരിക്കാതിരുന്നത് മോശമായി പോയി എന്നും ചെന്നിത്തല പറഞ്ഞു. ഇത് ഭിന്നശേഷിക്കാരോടുള്ള അവഹേളനമാണ്. ഈ പരാമര്‍ശം സ്പീക്കര്‍ സഭാരേഖകളില്‍ നിന്നു മാറ്റണം.