മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യം മുഖ്യമന്ത്രി ആവർത്തിക്കുകയും സംസ്ഥാനത്തിന്റെ പ്രധാന ആരോഗ്യ സംരക്ഷണ മുൻഗണനകളെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രായമായവരുടെ ജനസംഖ്യ സംബന്ധിച്ച് വിശദീകരിച്ച മുഖ്യമന്ത്രി ആരോഗ്യപരിപാലനത്തിലെ പ്രാധാന്യം കണക്കിലെടുത്ത് ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവും അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *