
സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സര്‍ക്കാര്‍ അതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം പോലീസിനെ കൊണ്ട് ആസുത്രണം ചെയ്തത്.ഭരണ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഒരു ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യാന്‍ പോലീസ് മുതിരില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ചാണ് പോലീസ് മര്‍ദ്ദിച്ചത്. എന്നിട്ട് മര്‍ദ്ദിച്ചില്ലെന്ന നട്ടാക്കുരുക്കാത്ത നുണയും പറഞ്ഞു. ഒടുവില്‍ ദൃശ്യങ്ങള്‍ പുറത്തു വന്നത് 
കൊണ്ടുമാത്രമാണ് സത്യം ലോകത്തിന് ബോധ്യപ്പെട്ടത്. എകെജി സെന്ററില്‍ നിന്ന് കിമ്പളം വാങ്ങുന്ന പോലീസുകാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇവരെ തുടര്‍ന്നും തീറ്റിപോറ്റി സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാക്കാളെയും പ്രവര്‍ത്തകരെയും തെരുവില്‍ കൈകാര്യം ചെയ്ത ശേഷം പെന്‍ഷന്‍ പറ്റി ജീവിക്കാമെന്ന് ഇത്തരം സാഹത്തിന് ഇറങ്ങുന്ന പോലീസുകാര്‍ മറക്കരുതെന്നും ഹസന്‍ പറഞ്ഞു.