മാര്‍ത്തോമ്മാ സഭ “മാനവ സേവാ പുരസ്‌കാരം” ബോസ്റ്റണിലെ നിന്നുള്ള ഡോ. ജോര്‍ജ് എബ്രഹാമിന് ലാല്‍ വര്‍ഗീസ്,അറ്റോർണി അറ്റ് ലോ

Spread the love

ന്യൂയോർക് : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പെടുത്തിയ ‘മാര്‍ത്തോമ്മാ മാനവ സേവാ പുരസ്‌കാരം’ ഈ വര്‍ഷം അമേരിക്കയിലെ ബോസ്റ്റണിൽ നിന്നുള്ള കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും നോർത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതി സജീവ അംഗമായ . ഡോ. ജോര്‍ജ് എം. എബ്രഹാമിന് നല്‍കി. ആരോഗ്യമേഖലയില്‍ നടത്തിയ സുതാര്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

2025 ഒക്ടോബര്‍ 2-ന് തിരുവല്ലയിലെ ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഭയുടെ മെത്രാപ്പൊലീത്താ ഡോ. തിയോദോഷ്യസ് മാര്‍ത്തോമ്മാ ബഹുമതിപൂര്വം പുരസ്‌കാരം സമ്മാനിച്ചു.

ഡോ. ജോര്‍ജ് എബ്രഹാം സെയിന്റ് വിന്‍സന്റ് ആശുപത്രിയിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡും, മസാച്യുസെറ്റ്സ് സര്‍വകലാശാല മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറുമാണ്. Infectious Diseases എന്ന മേഖലയിലും പ്രമുഖനാണ്. American College of Physicians-ന്റെ മുന്‍ പ്രസിഡന്റും, US ഫിസിഷ്യന്‍ ലൈസന്‍സിംഗിന് നേതൃത്വം നല്‍കുന്ന വിവിധ സ്ഥാപനങ്ങളില്‍ ചെയര്‍മാനുമായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം ഡിവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (DEI) വിഷയത്തില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഹെപറ്റൈറ്റിസ് ബി, സി, ട്രാവല്‍ മെഡിസിന്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, മെഡിക്കേഷന്‍ സുരക്ഷ തുടങ്ങിയവയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി 125-ലധികം പ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ലൂധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നും പബ്ലിക് ഹെല്‍ത്ത് മാസ്റ്റേഴ്‌സും നേടി.

ബോസ്റ്റണിലെ കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവുമായ അദ്ദേഹം, ഉത്തര അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ നിയമകാര്യ സമിതിയിലും സജീവമാണ്.

വാർത്ത അയച്ചത്
ലാല്‍ വര്‍ഗീസ്, Attorney at Law, Dallas

Author

Leave a Reply

Your email address will not be published. Required fields are marked *