പ്രതിഫലം നോക്കാതെ ലോകത്തിന് സേവനം നൽകുന്നവരായിരിക്കണം വിശ്വാസ സമൂഹം

Spread the love

ന്യൂയോർക് : ദൈവത്തിന്റെ ദയയിൽ ജീവിക്കുന്നവർ, അപ്രതീക്ഷിതമായ തകർച്ചയിലും ദൈവീക ദൗത്യം നിറവേറ്റുന്നവരും പ്രതിഫലം നോക്കാതെ ലോകത്തിന് സേവനം നല്കുന്നവരായിരിക്കണമെന്നും ഡോ. ജോർജ് എബ്രഹാം.ഉദ്ബോധിപ്പിച്ചു.:.മനുഷ്യരെ പിന്തുണയ്ക്കുന്നതിനും ദു:ഖം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും അവർക്കൊപ്പം പ്രവർത്തിക്കാൻ ഹൃദയം തുറക്കേണ്ടതും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഒക്ടോ 21 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 598 -മത് സമ്മേളനത്തില്‍ റോമർ 11 -17 മുതൽ 20 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബോസ്റ്റണിലെ സെന്റ് വിന്സന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിൻ,യൂണിവേഴ്സിറ്റി ഓഫ് മാസ്സാചുസറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രൊഫസർ) ഡോ. ജോർജ് എബ്രഹാം.,
.
ബോസ്റ്റൺ.. ഡോ , മിസ്റ്റർ ജോൺ എബ്രഹാം, ബോസ്റ്റൺ പ്രാരംഭ പ്രാർത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.

598 -മത് സെഷൻ പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ ശ്രീ. സി.വി. സാമുവൽ, ഡിട്രോയിറ്റ് പറഞ്ഞു .തിരുവല്ലയിൽ നടത്തിയ ചടങ്ങിൽ മാർത്തോമാ സഭയുടെ മാനവ സേവാ അവാർഡ് ലഭിച്ച,ബോസ്റ്റണിലെ കർമൽ മാർത്തോമാ സഭയുടെ അംഗമായ മുഖ്യ പ്രഭാഷകൻ .ഡോ. ജോർജ് എബ്രഹാമിനെ ഇന്‍റർനാഷണൽ പ്രയർലെെൻ കുടുംബമായി അഭിനന്ദിക്കുന്നുവെന്നും സി വി എസ് പറഞ്ഞു

ഈ ദിവസങ്ങളിൽ ജന്മദിനവും , വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ അംഗങ്ങളെ അനുമോദിക്കുകയും തുടർന്ന് സ്വാഗതം ആശംസികുകയും ചെയ്തു.

മധ്യസ്ഥ പ്രാർത്ഥനക്കു മിസ്റ്റർ എം. വി. വർഗീസ് (അച്ചൻകുഞ്ഞ്), ന്യൂയോർക്ക്.നേതൃത്വം നൽകി..

മിസ്സിസ് ലൈല ഫിലിപ്പ് മാനുവൽ, ബോസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.റവ. ആഷിഷ് തോമസ് ജോർജിന്റെ(വികാരി, കാർമൽ മാർത്തോമ്മാ ചർച്ച്, ബോസ്റ്റൺ) പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ശ്രീ. അലക്സ് തോമസ് ജാക്സൺ) നന്ദി പറഞ്ഞു.ഷിജു ജോർജ് ഹ്യൂസ്റ്റൺ, മിസ്റ്റർ ജോസഫ് ടി. ജോർജ് (രാജു), ഹ്യൂസ്റ്റൺ എന്നിവർ സാങ്കേതിക സഹായം പിന്തുണ:നൽകി

Author

Leave a Reply

Your email address will not be published. Required fields are marked *