
നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. ജനാധിപത്യ മതേതര ആശയങ്ങള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു രഘുചന്ദ്രബാല്‍. ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് അതിന് പരിഹാരം കാണാന്‍ അദ്ദേഹം എക്കാലവും ശ്രദ്ധപുലര്‍ത്തിയിരുന്നു. എക്‌സൈസ് മന്ത്രിയായിരിക്കെ കള്ളവാറ്റു സംഘത്തെ അമര്‍ച്ച ചെയ്യാന്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ കേരള രാഷ്ട്രീയ ചരിത്രത്തിന്റെ കൂടിഭാഗമാണ്.ഒരു പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി കലാരംഗത്തും തന്റെതായ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. നല്ലൊരു സുഹൃത്തിനെയും കോണ്‍ഗ്രസിന് മികച്ചയൊരു നേതാവിനെയുമാണ് നഷ്ടമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.