എ.ഐ.സി.സി അംഗവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാലിന്റെ ആകസ്മിക വേർപാടിൽ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

എ.ഐ.സി.സി അംഗവും മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാലിന്റെ ആകസ്മിക വേർപാടിൽ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല അനുശോചിച്ചു, ദീർഘകാലം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റും, കോവളം, പാറശ്ശാല നിയോജകമണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലും എത്തി. നാടിൻ്റെ ശബ്ദം നിയമസഭയിൽ മുഴക്കാനും നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പരിശ്രമിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം. കാഞ്ഞിരംകുളം ഗവൺമെൻറ് കോളേജ് സ്ഥാപിച്ചത്തുൾപ്പടെ മണ്ഡലത്തിലുടനീളം എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് രഘുചന്ദ്രബാൽ.
രാഷ്ട്രീയത്തിനു പുറത്തും ബാൽ ശ്രദ്ധേയനായിരുന്നു. നാടക ഗാനങ്ങൾ കമ്പോസ് ചെയ്യുകയും നാടകങ്ങൾ എഴുതുകയും നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ട രഘുചന്ദ്രബാൽ ജനകീയനായ പൊതു പ്രവർത്തകനായരുന്നു. അദ്ദേഹവുമായി പതിറ്റാണ്ടുകളായുള്ള ആത്മബന്ധം എനിക്കുണ്ട്. പ്രിയ സഹപ്രവർത്തകൻ രഘുചന്ദ്ര ബാലിന്റെ വേർപാടിൽ വേദനിക്കുന്നവരുടെയെല്ലാം ദുഃഖത്തിൽ പങ്ക് ചെയുന്നു. കുടുംബാം​ഗങ്ങളെയും അനുശോചനം അറിയിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *