ടെസ്ലാ ഹൂസ്റ്റൺ നിർമ്മാണശാലയ്ക്ക് തൊഴിലാളികളെ തെരഞ്ഞടുക്കുന്നു

Spread the love

ബ്രൂക്ക്ഷയർ( ടെക്സാസ്) : ടെസ്ലയുടെ $200 മില്യൺ പദ്ധതി, ബ്രൂക്ക്ഷയറിൽ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ നിർമ്മാണശാലയിൽ, തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. നവംബർ 7-നു കമ്പനി 41 തൊഴിൽ അവസരങ്ങൾ കമ്പനിയുടെയും വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ സീനിയർ മാനുഫാക്ചറിംഗ് എഞ്ചിനീയർ, വെൽഡർ, ടെക്നിക്കൽ writer, മാനേജർമാർ തുടങ്ങി വിവിധ തസ്തികകൾ ഉൾപ്പെടുന്നു.

പദ്ധതിയുടെ സാമ്പത്തിക വികസന വിഭാഗത്തിന്റെ പ്രോജക്ട് മാനേജർ റാമിറോ ബൗട്ടിസ്ത, ഹ്യൂസ്റ്റൺ ബിസിനസ് ജേർണലിനോട് സംസാരിച്ചപ്പോൾ, നവംബർ 10-നു നടക്കുന്ന ജോബ് ഫെയർ അറിയിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ടെസ്ലയ്ക്കായി 2026-ഓടെ 375 പേർ, 2027-ഓടെ 750 പേർ, 2028-ഓടെ 1500 പേർ ജോലി ചെയ്യുന്നത് കണക്കാക്കപ്പെടുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *