ചരിത്രമായി ‘ഡ്രോപ്‌സ് ഓഫ് ഹോപ് 3.0’ , ഫെഡറൽ ബാങ്കിന്റെ ദേശീയ രക്തദാനയജ്ഞത്തിലൂടെ സമാഹരിച്ചത് 80 ലക്ഷം മില്ലിലിറ്റർ രക്തം !

Spread the love

കൊച്ചി : 108- ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെഡറൽ ബാങ്ക് രാജ്യവ്യാപകമായി നടത്തിയ ‘ഡ്രോപ്‌സ് ഓഫ് ഹോപ് 3.0’ രക്തദാനയജ്ഞത്തിലൂടെ 80 ലക്ഷം മില്ലിലിറ്റർ രക്തം സമാഹരിച്ചു. ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സന്നദ്ധ സംരംഭമായ സൺഷൈൻ, രാജ്യത്തെ 312 ഇടങ്ങളിൽ നടത്തിയ രക്തദാന ക്യാംപുകളിലൂടെയാണ് ഇത്രയും രക്തം ശേഖരിച്ചത്. ഏകദേശം 70,284 ജീവനുകൾ രക്ഷിക്കാൻ പര്യാപ്തമായ അളവാണിത്. തുടർച്ചയായ മൂന്നാം വർഷമാണ് ഫെഡറൽ ബാങ്ക് രാജ്യവ്യാപക രക്തദാന യജ്‌ഞം സംഘടിപ്പിക്കുന്നത്.

ബാങ്കിങ് പ്രവർത്തനങ്ങൾക്കുപരി സമൂഹത്തിനാകെ നന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയെന്ന ഫെഡറൽ ബാങ്ക് സ്ഥാപകന്റെ കാഴ്ചപ്പാടിനോടുള്ള ആദരവായാണ് ഡ്രോപ്‌സ് ഓഫ് ഹോപ് 3.0 സംഘടിപ്പിച്ചതെന്ന് ഫെഡറൽ ബാങ്ക് ചീഫ് എച്ച് ആർ ഓഫീസർ രാജനാരായണൻ എൻ പറഞ്ഞു. രക്തദാനത്തിൽ അണിചേർന്നവരിൽ 82 ശതമാനവും പൊതുജനങ്ങളാണെന്നത് ഫെഡറൽ ബാങ്കിന് സമൂഹത്തോടുള്ള സാമൂഹിക പ്രതിബദ്ധയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ 17,607 പേരാണ് രക്തദാനം നടത്തിയത്. രക്തദാനയജ്ഞത്തിന്റെ ആദ്യ എഡിഷനെ അപേക്ഷിച്ച് പതിമൂന്നര ഇരട്ടി ആളുകളാണ് ഇത്തവണ പങ്കെടുത്തത്.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *