ന്യൂമീഡിയ ആ൯്റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) നവംബര്‍ 22 വരെ അപേക്ഷിക്കാം

Spread the love

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആ൯റ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) നവംബര്‍ 22വരെ അപേക്ഷിക്കാം. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് നടക്കുന്നത്. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 22.

വിലാസം- സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി 682030

ഫോണ്‍: 0484 2422275, 2422068, 9388959192,04712726275

Author

Leave a Reply

Your email address will not be published. Required fields are marked *