ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും താല്‍പ്പര്യം കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ : കെ.സുധാകരന്‍ എംപി

Spread the love

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാതെ കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍ എംപി.

മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിന്റെ തിരക്കില്‍ ഭക്തരെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറന്നു. അതീവ ദുഖകരവും അപകടകരവുമായ സാഹചര്യമാണ് ഇപ്പോള്‍ ശബരിമലയില്‍.ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയാത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും കേരളത്തിന് അപമാനമാണ്. അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതുപോലെയായിരിക്കും മണ്ഡലകാല തീര്‍ത്ഥാടന തിരക്കെന്നും അവര്‍ കരുതിക്കാണുമെന്നും കെ.സുധാകരന്‍ പരിഹസിച്ചു.ഗുരുതരവീഴ്ച വരുത്തിയ ശേഷം മുടന്തന്‍ ന്യായം പറയാതെ ഭക്തര്‍ക്ക് സുഗമമായി തീര്‍ത്ഥാടനം നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *