ശബരിമലക്കൊള്ളയില്‍ സിപിഎം പങ്ക് വ്യക്തം ഇനി അന്വേഷണം ഉന്നതരിലേക്കെത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Spread the love

   

അയ്യപ്പനെയും ശബരിമലയെയും പരിപാവനമായി കാത്തുസൂക്ഷിക്കേണ്ട ദേവസ്വംബോര്‍ഡ് പ്രസിഡന്റു തന്നെ സ്വര്‍ണക്കൊള്ളയിലെ മുഖ്യസൂത്രധാരകനാണെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതും സിപിഎമ്മിന്റെ കള്ളപ്രചരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

എ.പത്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമായതാണ്. ഈ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രതികളാണെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും ഭരണത്തിന്റെ തണലില്‍ അവരെ സംരക്ഷിക്കുകയായിരുന്നു.കോടതിയുടെ കര്‍ശന ഇടപെടലിന്റെയും ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് എ.പത്മകുമാറിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടന്നത്. പ്രതികളെ സംരക്ഷിക്കാനുള്ള ഭരണ സംവിധാനങ്ങളുടെ വ്യഗ്രത പ്രകടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.


ഇതോടെ പ്രതികളായി ദേവസ്വംബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റാണ് അറസ്റ്റിലാകുന്നത്.ഇനിയും പല ഉന്നതര്‍ കൂടി അറസ്റ്റിലാകാനുണ്ട്. പാര്‍ട്ടി നേതാക്കളും പാര്‍ട്ടി നോമിനികളുമായ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരും അറസ്റ്റിലാകുമ്പോഴും തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്നും പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *