വേൾഡ് മലയാളി കൗൺസിലിന്റെ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും ഒപ്പം കലാസന്ധ്യയും

Spread the love

ലണ്ടൻ : വേൾഡ് മലയാളി കൗൺസിലിന്റെ (W.M.C) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും നവംബർ 21 നു വൈകുന്നേരം St. Colmcille’s Hall, Ballyhackamore, Belfast ൽ വച്ച് നടത്തപ്പെടുന്നു.

ഈ മഹത്തായ അവസരം, ഉത്തര അയർലണ്ടിലെ മലയാളികളെ ഒന്നിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും, ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നത്.

ആഗോള നേതൃത്ത്വത്തിന്റെ പിന്തുണയും, ഉത്തര അയർലണ്ടിലെ മലയാളികളുടെ സഹകരണവും കൈവരിക്കുമ്പോൾ, സംസ്കാരം, കരുണാപ്രവർത്തനം, യുവശക്തീകരണം, ആഗോള നെറ്റ്വർക്കിംഗ് എന്നിവയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള പ്രവർത്തനത്തിലാണ് സംഘാടകർ .

ഈ ചരിത്ര മുഹൂർത്തത്തിലേക്കു W.M.C പ്രവർത്തകർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

 

Author

Leave a Reply

Your email address will not be published. Required fields are marked *