മാധ്യമപെരുമാറ്റചട്ട ലംഘനം; സ്ഥാനാർഥിയുടെ പരാതിയിൽ നടപടി

Spread the love

കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ഓൺലൈൻ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന സ്ഥാനാർഥിയുടെ പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊലിസിനെ ചുമതലപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന ജില്ലാതല മീഡിയ റിലേഷൻസ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കവെ മാധ്യമനിരീക്ഷണം കൂടുതൽ കർശനമാക്കുന്നതിനും നിർദേശിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ചട്ടവിരുദ്ധ പ്രചാരണങ്ങളെല്ലാം നടപടി ക്ഷണിക്കുന്നവയാണ്. തിരഞ്ഞെടുപ്പ്ഘട്ടത്തിൽ അതീവ ജാഗ്രതയോടെ പെരുമാറാൻ മാധ്യമങ്ങൾ പ്രത്യേക ജാഗ്രതപുലർത്തണമെന്നും നിർദേശിച്ചു.കമ്മിറ്റി കൺവീനറായ എൽ. ഹേമന്ത് കുമാർ, അംഗങ്ങളായ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. ശൈലേന്ദ്രൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ലോ ഓഫീസർ എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *