കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തി സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ

Spread the love

കൊച്ചി : ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായി മാർക്കറ്റും കംപ്ലയൻസ് ഹബ്ബുകളും സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് സ്‌പൈസസ് ബോർഡ് ചെയർപേഴ്സണും ബി. ഡി. ജെ എസ്. സംസ്ഥാന വൈസ്പ്രസിഡന്റുമായ അഡ്വ.സംഗീത വിശ്വനാഥൻ. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. സുഗന്ധവ്യഞ്ജന വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും പിന്തുണ നൽകി മേഖലയെ കൂടുതൽ മത്സരക്ഷമമാക്കുന്നതിനാണ് സ്‌പൈസസ് ബോർഡ് ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര പരിശോധന, ഡോക്യുമെന്റേഷൻ, ബാങ്കിംഗ് പിന്തുണ, ഡിജിറ്റൽ ഫയലിംഗുകൾ എന്നിവ കാര്യക്ഷമമാക്കാൻ കംപ്ലയൻസ് ഹബ്ബുകളിലൂടെ സാധിക്കും.

യുഎസ്സിന്റെ അധിക തീരുവ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായ കയറ്റുമതി മേഖലയെ പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാർ രൂപംനൽകിയ കയറ്റുമതി പ്രോത്സാഹന മിഷന് കീഴിൽ സുഗന്ധവ്യഞ്ജന മേഖലയെ ഉൾപ്പെടുത്തണമെന്നാണ് സ്‌പൈസസ് ബോർഡ് ആവശ്യപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ അക്രഡിറ്റഡ് ലാബ് സൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യയില് നിന്നും അമേരിക്കയിലേക്കുള്ള ഒളിയോറെസിൻ പാ പ്രിക്ക കയറ്റുമതിയിലെ ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി ഡംപിങ് ഡ്യൂട്ടി), എതിർ തീരുവ (കൗണ്ടർവെയിലിംഗ് ഡ്യൂട്ടി) എന്നിവയെക്കുറിച്ചും ചർച്ച ചെയ്തതായി അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു.

Athulya K R

 

Author

Leave a Reply

Your email address will not be published. Required fields are marked *