മണിക്കൂറുകൾ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം വിജയിപ്പിച്ച ഫയർഫോഴ്സ് സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

ഇടുക്കി പള്ളിവാസലിൽ സ്കൈ ഡൈനിങ്ങ് ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങിയവരെ സുരക്ഷിതരായി താഴെയിറക്കാൻ സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. രണ്ട് കുട്ടികൾ അടക്കമുള്ള കുടുംബവും സ്കൈ ഡൈനിങ് സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമാണ് പ്ലാറ്റ്ഫോമിൽ കുടുങ്ങിയത്. 125 അടി ഉയരത്തിൽ നിലച്ച പ്ലാറ്റ്ഫോമിലേക്ക് സേഫ്റ്റി ഹാർനെസും റോപ്പും ഉപയോഗിച്ച് കയറിയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാദൗത്യം

വിജയകരമാക്കിയത്. അടിമാലി, മൂന്നാർ, ഇടുക്കി നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. രക്ഷാദൗത്യത്തിൽ പങ്കാളികളായ മൂന്നാർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രത്യേക പ്രശംസ അർഹിക്കുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം വിജയിപ്പിച്ച ഫയർഫോഴ്സ് സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *