ബീമ ഗ്രാം എപിഐ അവതരിപ്പിച്ച് ഐആർഡിഎഐ; പ്രശംസിച്ച് ഇൻഷുറൻസ് അവയർനെസ് കമ്മിറ്റി

Spread the love

കൊച്ചി/മുംബൈ: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അവതരിപ്പിച്ച ബീമ ഗ്രാം എപിഐയുടെ മികവിനെ പ്രശംസിച്ച് ഇൻഷുറൻസ് അവയർനെസ് കമ്മിറ്റി (ഐഎസി-ലൈഫ്). ഇൻഷുറൻസ് ഉത്പന്നങ്ങൾ ഗ്രാമീണ മേഖലകളിലെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ബീമ ഗ്രാം എപിഐ വലിയ പങ്ക് വഹിക്കുമെന്ന് ഐഎസി-ലൈഫ് അധികൃതർ അഭിപ്രായപ്പെട്ടു.

ഒരു ഡാറ്റാബേസും ഒരു എപിഐയും ഉൾപ്പെടുന്നതാണ് പഞ്ചായത്തിരാജ് മന്ത്രാലയം, സെന്റർ ഓഫ് എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി, ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത ബീമ ഗ്രാം എപിഐ. ഇതുപയോഗിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് ഒരു വ്യക്തിയുടെ പിൻകോഡ് മാത്രം നൽകി അദ്ദേഹത്തിന്റെ ഗ്രാമപഞ്ചായത്തിന്റെ പേര് കണ്ടെത്താൻ സാധിക്കും.

ഇതുവരെ പോളിസികൾ ഏത് ഗ്രാമമേഖലയിലെന്നത് കണ്ടെത്താൻ കമ്പനികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇൻഷുറൻസ് കമ്പനികൾക്ക് ഗ്രാമങ്ങളിൽ തങ്ങളുടെ സേവനം എത്രത്തോളം എത്തിച്ചെന്നു ഇനിമുതൽ ഈ സംവിധാനത്തിലൂടെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഐഎസി-ലൈഫ് അധികൃതർ അഭിപ്രായപ്പെട്ടു. അതിലൂടെ ഗ്രാമ പ്രദേശങ്ങളിലെ കൂടുതൽ ജനങ്ങൾക്ക് ഇൻഷുറൻസ് ഉത്പന്നങ്ങൾ ലഭ്യമാക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി.

ബീമ ഗ്രാം എപിഐ ഇതിനകം അഞ്ചു ഇൻഷുറൻസ് കമ്പനികൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ സംവിധാനം മറ്റു ഇൻഷുറൻസ് കമ്പനികളും ഉടൻ തന്നെ ഉപയോഗിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *