മുംബൈ : രാജ്യത്തെ മുൻനിര അസറ്റ് മാനേജ്മന്റ് കമ്പനിയായ ഐസിഐസിഐ പ്രുഡൻഷ്യലിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഈമാസം 12ന് ആരംഭിക്കും. 2061 രൂപ മുതൽ 2165 രൂപ വരെയാണ് ഓഹരി ഒന്നിന് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞത് 6 ഓഹരികൾ ബിഡ് ചെയ്യണം. തുടർന്ന് 6ന്റെ ഗുണിതങ്ങളായി ഓഹരികൾ വാങ്ങിക്കാം. കമ്പനി പ്രമോട്ടർമാരുടെ കൈവശമുള്ള 4.89 കോടി ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ഏകദേശം 10,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇന്‍സ്റ്റിറ്റ്യുഷണൽ നിക്ഷേപകര്‍ക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഐപിഒ ഈമാസം 16ന് അവസാനിക്കുമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
Athulya K R