
വലപ്പാട്: 2025 ഡിസംബർ 7-ന് കന്യാകുമാരിയിലെ തിരുത്തുപ്പുറത്തെ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 21-ാം നാഷണൽ ഓപ്പൺ ഷോബുക്കാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ശ്രദ്ധേയ വിജയം കൈവരിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കുമിതെയിൽ 8 സ്വർണം, 2 വെള്ളി, 2 വെങ്കലം, കത്തയിൽ 3 സ്വർണം, 2 വെള്ളി, 5 വെങ്കലം എന്നിവ നേടി മൊത്തം 20 മെഡലുകൾ കരസ്ഥമാക്കി . ദേശീയതലത്തിൽ സ്കൂളിന്റെ മികവ് തെളിയിച്ചു.
വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയിരിക്കുന്നത് സെൻസായ് ബാബു കോട്ടോളി, 5th ഡാൻ ബ്ലാക്ക് ബെൽറ്റ് (JSKA) ആണ്. .
ഷോബുക്കാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. തുടർച്ചയായി ഇൻ്റർനാഷണൽ, നാഷണൽ തലങ്ങളിൽ മികവ് തെളിയിക്കാൻ കഴിഞ്ഞ വിദ്യാർത്ഥികളെ സ്കൂൾ ഭരണസമിതി ഈ വിജയത്തിൽ അഭിനനന്ദിച്ചു.