ചിക്കാഗോ : അടുത്ത വർഷം ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് നോർത്ത് അമേരിക്കൻ പെന്തകോസ്ത് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സ്മരണിക പ്രസിദ്ധീകരിക്കുന്നു. റവ തോമസ് മുല്ലക്കൽ ചീഫ് എഡിറ്ററായും കുര്യൻ ഫിലിപ്പ് പബ്ലിഷറായും ഉള്ള എഡിറ്റോറിയൽ ബോർഡിന് പിസിനാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി. അമേരിക്കയിലെ മറ്റു മാധ്യമപ്രവർത്തകരെയും സാഹിത്യപ്രവർത്തകരെയും ഉൾപ്പെടുത്തി എഡിറ്റോറിയൽ ബോർഡ് വിപുലീകരിക്കും. കഴിഞ്ഞ അര നൂറ്റാണ്ടിൽ അധികമായി നോർത്ത് അമേരിക്കയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന പിസിനാക്ക് കോൺഫറൻസിന്റെയും സഭകളുടെയും ചരിത്രം സ്മരണികയിൽ അനാവരണം ചെയ്യും. പിസിനാക്കിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സി പി എ, ഡോ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ മാനേജിംഗ് എഡിറ്റേഴ്സ് ആയി പ്രവർത്തിക്കും. സുവനീർ സംബന്ധമായ വിവരങ്ങൾക്ക് ചീഫ് എഡിറ്റർ റവ തോമസ് മുല്ലക്കൽ (214 223 1194) പബ്ലിഷർ കുര്യൻ ഫിലിപ്പുമായോ (847 912 5578) ബന്ധപ്പെടുക. Souvenirpcnak2026@gmail.കോം
കുര്യൻ ഫിലിപ്പ്
(cpmo)