
കൊച്ചി : അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് വഹിക്കുന്ന പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ്, ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. ‘ലൈഫ് കി സ്ക്രിപ്റ്റ്’ എന്നപേരിൽ പുറത്തിറക്കിയ പരസ്യചിത്ര ക്യാംപെയ്നിൽ പ്രശസ്ത ടെലിവിഷൻ അവതാരകനും എഴുത്തുകാരനുമായ സൈറസ് ബ്രോച പ്രധാന വേഷത്തിലെത്തുന്നു. ടേം, സേവിംഗ്സ്, റിട്ടയർമെന്റ് എന്നിങ്ങനെ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. രാജ്യത്തെ ജനങ്ങൾ ലൈഫ് ഇൻഷുറൻസ് എടുക്കുന്നതിനോട് വിമുഖത കാണിക്കുന്നു എന്ന വിവിധ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് എച്ച്ഡിഎഫ്സി ലൈഫ് ബോധവൽക്കരണ ക്യാംപെയ്നുമായി രംഗത്തെത്തിയത്. ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി പരസ്യത്തിന് രാജ്യവ്യാപക പ്രചാരണം നൽകും. വിവിധ ഘട്ടങ്ങളിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് പരസ്യചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്ഡിഎഫ്സി ലൈഫ് മാർക്കറ്റിംഗ് മേധാവി പ്രിതിക ഷാ പറഞ്ഞു. ഭാവിയിലേക്കുള്ള സമ്പാദ്യം, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ, റിട്ടയർമെന്റ് പ്ലാനിംഗ് എന്നിവ ഉറപ്പാക്കുന്നതിന് ആളുകളെ സജ്ജരാക്കാൻ എച്ച്ഡിഎഫ്സി ലൈഫ് എക്കാലവും പതിബദ്ധത പുലർത്തുമെന്നും പ്രിതിക ഷാ കൂട്ടിച്ചേർത്തു.
Athulya K R