കോസ്റ്റാറിക്കന്‍ കമ്പനിയെ വണ്‍പോയിന്റ്‌വണ്‍ ഏറ്റെടുത്തു

Spread the love

മുംബൈ / കൊച്ചി. വണ്‍പോയിന്റ്‌വണ്‍ സൊല്യുഷന്‍സ് ലിമിറ്റഡ്, കോസ്റ്റാറിക്കന്‍ കമ്പനി നെറ്റ്‌കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്റര്‍ എസ്എ യെ ഏറ്റെടുത്തു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ബിസിനസ് നടപടിക്രമങ്ങള്‍ കൈകകാര്യം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് വണ്‍പോയിന്റ്‌വണ്‍ സൊല്യുഷന്‍സ് ലിമിറ്റഡ്. കോസ്റ്റാറിക്ക ആസ്ഥാനമായ നെറ്റ്‌കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്റര്‍ എസ്എ, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (BPM) സ്ഥാപനമാണ്. കൈമാറ്റ പ്രക്രിയ 2026 മാര്‍ച്ച് 31 നകം പൂര്‍ത്തിയാകും.

നെറ്റ്‌കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്ററിനെ 33.37 മില്യണ്‍ യുഎസ് ഡോളറിനാണ് വണ്‍പോയിന്റ്‌വണ്‍ സൊല്യുഷന്‍സ് വാങ്ങിയത്. ഇതുവഴി വണ്‍ പോയിന്റ് വണ്ണിന്റെ 2027 സാമ്പത്തിക വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്നു കണക്കാക്കപ്പെടുന്നു. നിര്‍മ്മിത ബുദ്ധിയും മനുഷ്യ ബുദ്ധിയും സമര്‍ത്ഥമായി ഉപയോഗിച്ച് ബാങ്കിംഗ്്, ഫിനാന്‍സ് സേവനങ്ങള്‍ ഉള്‍പ്പടെയുള്ളവ നല്‍കുന്ന വണ്‍ പോയിന്റ് വണ്‍, വന്‍ വളര്‍ച്ചയുള്ള ആഗോള സ്ഥാപനം എന്ന നിലയില്‍ വലിയ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ കോസ്റ്റാറിക്ക, പനാമ, കൊളംബിയ എന്നിവിടങ്ങളില്‍ വ്യാപകമായ സാന്നിധ്യമുള്ള നെറ്റ്‌കോമിന്റെ വരവ് കമ്പനിയുടെ ആഗോള ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തും.

നെറ്റ്‌കോമിനെ ഏറ്റെടുത്തതിലൂടെ ലാറ്റിനമേരിക്കയില്‍ ഉടനീളവും വടക്ക്, മധ്യമേഖലാ നാടുകളിലും വണ്‍പോയിന്റ് വണ്ണിന്റെ സാന്നിധ്യം വലിയ തോതില്‍ വര്‍ധിക്കുകയാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛാബ്ര നിരീക്ഷിച്ചു. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വികസിക്കാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഇതുമൂലം കഴിയുമെന്ന്് അദ്ദേഹം പറഞ്ഞു.

Asha Mahadevan

 

Author

Leave a Reply

Your email address will not be published. Required fields are marked *