പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നല്കിയ പ്രതികരണം. (22/12/2025)
കൊച്ചി : വിഷ്ണുപുരം ചന്ദ്രശേഖരന് ഞാനും രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരെ നിരവധി തവണ കണ്ടിട്ടുണ്ട്. അത് അദ്ദേഹവും നിഷേധിച്ചിട്ടില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ലാതെ വെറുതെ അദ്ദേഹത്തിന് ഞങ്ങളെ കാണേണ്ട കാര്യമില്ലല്ലോ. ഇന്നലെ വൈകുന്നേരം 5;42 നും 7:41 നും എന്നെ വിളിച്ചിരുന്നു. എന്നിട്ട് ഇന്ന് മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഘടകകക്ഷി ആക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഡിമാന്റ്. അസോസിയേറ്റ് മെമ്പറാകാന്‍ അദ്ദേഹത്തിന് താല്പര്യമില്ലെങ്കില് വേണ്ട. ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. അദ്ദേഹം നിരവധി തവണ എന്നോടും രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും ആവശ്യപ്പെട്ടതു കൊണ്ടാണ് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തത്.
യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമാക്കിയ മൂന്ന് കക്ഷികളും രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്. മുന്നണിയില്‍ ചേരാനല്ലെങ്കില് പിന്നെ ഇന്നലെയും ഇന്നും എന്നെ വിളിച്ചത് എന്തിനായിരുന്നു? ഓരോരുത്തരും അവരുടെ വിശ്വാസ്യതയാണ് തെളിയിക്കുന്നത്. അദ്ദേഹത്തിന് താല്പര്യമില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഞങ്ങളോട് അഭ്യര്‍ത്ഥിക്കാത്ത ആളെ എന്തിനാണ് ഞങ്ങള്‍ അസോസിയേറ്റ് അംഗമാക്കുന്നത്?