
എല്ലാ മലയാളികള്‍ക്കും രമേശ് ചെന്നിത്തല ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും ആയിരം നക്ഷത്രങ്ങളുദിക്കുന്ന ആനന്ദവേളയാണ് തിരുപ്പിറവി ദിനം. വര്‍ഗ വര്‍ണ്ണ വ്യത്യാസമന്യേ എല്ലാ മനുഷ്യരും സ്‌നേഹത്തിന്‍െ ചരടിലാണ് കോര്‍ക്കപ്പെടേണ്ടത് എന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ് ഓരോ ക്രിസ്തുമസ് വേളയും.
സമാധാനത്തോടുംസന്തോഷത്തോടും എല്ലാവര്‍ക്കും ക്രിസ്്തുമസ് ആഘോഷിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സ്‌നേഹത്തിലാണ് എല്ലാവരും പങ്കുകാരാകേണ്ടതെന്ന അനശ്വരമായ സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്. പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ സകല മനുഷ്യരിലും പ്രഭചൊരിയട്ടെ .എല്ലാവര്‍ക്കും ഊഷ്മളമായ ക്രിസ്തുമസ് ആശംസകള്‍.