
രണ്ടായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം മനുഷ്യരാശിക്ക് നല്‍കിയ സമ്മാനമാണ് യേശു ക്രിസ്തു. ഉണ്ണിയേശുവിന്റെ തിരുപിറവിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ക്രിസ്മസ് ആഘോഷം. അതുകൊണ്ടാണ് ദൈവത്തിന്റെ ആ സമ്മാനത്തെ ഓര്‍ത്തുകൊണ്ട് നമ്മള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പാരസ്പര്യത്തിന്റെയും ക്രിസ്മസ് ആഘോഷിക്കുന്നത്.
എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ക്രിസ്മസ് സന്ദേശം. അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ അടിത്തറയില്‍ ജീവിതത്തെ കെട്ടിപ്പടുക്കാമെന്ന ആത്മവിശ്വസമാണ് ഓരോരുത്തരുടെയും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഏവര്‍ക്കും ഊഷ്മളമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു.