ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യയക്കും മുന്‍ ഡിഐജി വിനോദ്കുമാറിനുമെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഞെട്ടിപ്പിക്കുന്നവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ജയില്‍ വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയായി. അവിടെ വന്‍തോതില്‍ അഴിമതിയും മറ്റു നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും നടക്കുകയാണ്.ജയില്‍പ്പുള്ളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. അതീവ സുരക്ഷാമേഖലയാണ് ജയില്‍.കൊടുകുറ്റവാളികളെ താമസിപ്പിക്കുന്ന ഇടങ്ങളാണ് സെന്‍ട്രല്‍ ജയിലുകള്‍ അടക്കമുളളവ.ജയില്‍ മാന്വല്‍ അനുസരിച്ചായിരിക്കണം ജയിലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
കുറ്റവാളികളും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവളരെ ഗൗരവമുള്ള കാര്യമാണ്. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം.