
പിറന്നാള്‍ ആഘോഷിക്കുന്ന എകെ ആന്റണിക്ക് ആശംസകള്‍ നേര്‍ന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെയും സോണിയാ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു എകെ

ആന്റണിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഇവരുടെ ഫോണ്‍ സന്ദേശം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥിന്റെ ഫോണിലേക്ക് വിളിച്ചാണ് എകെ ആന്റണിക്ക് ദേശീയ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നത്. ശേഷം ദീപാദാസ് മുന്‍ഷി,വിഎം സുധീരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും കെപിസിസി ഭാരവാഹികള്‍ക്കും ഒപ്പം പിറന്നാള്‍ കേക്ക് മുറിച്ച് എകെ ആന്റണി ആഘോഷം പങ്കിട്ടു.