ഫ്ലോറിഡയിലെ കരടി വേട്ട അവസാനിച്ചു; പത്ത് വർഷത്തിന് ശേഷം നടന്ന സീസണിൽ വിവാദങ്ങളും പ്രതിഷേധങ്ങളും

Spread the love

ഒർലാൻഡോ (ഫ്ലോറിഡ) : ഫ്ലോറിഡയിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനുവദിച്ച കറുത്ത കരടികളെ വേട്ടയാടാനുള്ള സീസൺ ഞായറാഴ്ച അവസാനിച്ചു. ഡിസംബർ 6-നാണ് കരടി വേട്ട ആരംഭിച്ചത്.

ഇത്തവണ ആകെ 172 പെർമിറ്റുകൾ മാത്രമാണ് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (FWC) അനുവദിച്ചത്. എന്നാൽ ഈ കുറഞ്ഞ എണ്ണം പെർമിറ്റുകൾക്കായി 1,63,000-ത്തിലധികം അപേക്ഷകരാണ് ഉണ്ടായിരുന്നത്.

സീസണിൽ ആകെ എത്ര കരടികൾ കൊല്ലപ്പെട്ടു എന്ന ഔദ്യോഗിക കണക്ക് FWC ഇതുവരെ പുറത്തുവിട്ടിട്ടില്ല. കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

കരടി വേട്ടയ്‌ക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കരടികളെ രക്ഷിക്കാനായി പെർമിറ്റ് ലഭിച്ചവർക്ക് അത് നശിപ്പിക്കാൻ ‘ബിയർ വാരിയേഴ്സ് യുണൈറ്റഡ്’ എന്ന സംഘടന 2,000 ഡോളർ വരെ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 37 വേട്ടക്കാർ ഇത്തരത്തിൽ തങ്ങളെ സമീപിച്ചതായി സംഘടന അവകാശപ്പെട്ടു.

കരടികളുടെ എണ്ണം നിയന്ത്രിക്കാനാണ് വേട്ട അനുവദിച്ചതെന്ന് അധികൃതർ പറയുമ്പോൾ, ഇത് ക്രൂരമാണെന്നാണ് സംരക്ഷണ പ്രവർത്തകരുടെ നിലപാട്.

 

Author

Leave a Reply

Your email address will not be published. Required fields are marked *