കോഴിക്കോടും വയനാടും രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ്.
മതസ്പര്‍ധവളര്‍ത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വം ശ്രമിക്കുന്നു ഭൂരിപക്ഷ-
ന്യുനപക്ഷ വര്‍ഗീയതകളെ മാറിമാറി താലോലിക്കുന്നു
തെരഞ്ഞെടുപ്പില്‍ പ്രധാനം വിജയസാധ്യത പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലന്‍സ് ശുപാര്‍ശ തെരെഞ്ഞെടുപ്പ് സ്റ്റണ്ട്.

കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വ്വമായ നീക്കം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നു.ഓരോ തെരഞ്ഞെടുപ്പിലും ഓരോ വര്‍ഗീയതയെ താലോലിക്കുകയാണ്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയെ താലോലിച്ചു, തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് ഭൂരിപക്ഷ വര്‍ഗീയതയായി. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതയെ മാറി മാറി പ്രോത്സാഹിപ്പിച്ച് മതപരമായ ഭിന്നിപ്പും വര്‍ഗീയ വിദ്വേഷമുള്ള അന്തരീക്ഷവും കേരളീയ സമൂഹത്തിലുണ്ടാക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്.

തദ്ദേശ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം തീവ്ര വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതന്നൊണ് സിപിഎം കരുതുന്നത്. അത് വലിയ അബദ്ധമാണ്. കേരളത്തിലെ ജനങ്ങളെ അങ്ങനയൊന്നും വിലക്കെടുക്കാന്‍ കഴിയില്ലന്ന് മുഖ്യമന്ത്രിയും സിപിഎമ്മും മനസിലാക്കണം. ഉറച്ച മതേതര നിലപാടുള്ള ജനതയാണ് കേരളത്തിലേത്. അതുകൊണ്ടാണ് അവര്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലും തദ്ദേശ തെരെഞ്ഞെടുപ്പിലും യുഡിഎഫിനെ പിന്തുണച്ചത്. വരാന്‍ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും ജനങ്ങളുടെ പ്രതികരണം പൂര്‍ണ്ണമായും യുഡിഎഫിന് അനുകൂലമായിരിക്കും. അതുകൊണ്ട് വര്‍ഗീയമായി ജനങ്ങളെ വിഭജിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിയും സിപിഎമ്മും പിന്‍മാറണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. വര്‍ഗീയ വികാരം ആൡക്കത്തിക്കാന്‍ ആരെക്കിട്ടിയാലും സിപിഎം അത് പ്രയോജനപ്പെടുത്തും. അത് കേരളത്തില്‍ വിലപ്പോകില്ലന്ന് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയിട്ടാണ് വയനാട്ടിലെ കെപിസിസി ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന് ഒരു രീതിയുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി അനൗണ്‍സ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗം തീരുമാനിച്ചത് ഇരുപതാം തീയതിക്ക് മുന്‍പ് യുഡിഎഫ് ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം എന്നാണ്. അത് വൈകാതെ ഞങ്ങള്‍ പൂര്‍ത്തിയാക്കും.
വിജയസാധ്യതയാണ് ഒരു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടി പരിഗണിക്കേണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 53-ഓളം ചെറുപ്പക്കാരെ മത്സരിക്കാന്‍ അവസരം കൊടുത്തു. കോണ്‍ഗ്രസ് എപ്പോഴും ചെറുപ്പക്കാര്‍ക്ക് അവസരം കൊടുത്തിട്ടുള്ള പാര്‍ട്ടിയാണ് അതിനര്‍ത്ഥം മുതിര്‍ന്നവര്‍ മാറി നില്‍ക്കണമെന്നല്ല. ചെറുപ്പക്കാര്‍ക്ക്, സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും കഴിയാവുന്നത്ര പങ്കാളിത്തം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിലെ ഘടകക്ഷികളുമായുള്ള ചര്‍ച്ച ആരംഭിക്കാന്‍ പോകുന്നതേയുള്ളു.യുഡിഎഫ് ഐക്യത്തോടെ ഒറ്റെക്കെട്ടായി മുന്നോട്ടുപോകും.
പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലന്‍സ് ശുപാര്‍ശ തെരെഞ്ഞെടുപ്പ് സ്റ്റണ്ടാണ്. അഞ്ചു വര്‍ഷമായി ഈ കേസ് ഉണ്ടായിരുന്നല്ലോ, അപ്പോള്‍ സര്‍ക്കാര്‍ എവിടെയായിരുന്നു. അതുകൊണ്ടാണ് പറയുന്നത് ഇതൊക്കെ തെരെഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന്.