ഡാലസിൽ ആവേശമായി ഡബ്ല്യു.എം.സി ഗ്ലോബൽ കോൺഫറൻസ് കിക്കോഫ്; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടെ നോർത്ത് ടെക്‌സാസ് പ്രൊവിൻസ് മാറ്റുകൂട്ടി

Spread the love

 

ഡാളസ്: വേൾഡ് മലയാളീ കൗൺസിലിൽ (WMC) നടത്തുന്ന പതിനഞ്ചാമത് ബൈനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ആഗസ്റ്റ് 21 മുതൽ 24 വരെ തീയതികളിൽ ഡാലസിൽ നടക്കും. ഇതിന്റെ കിക്കോഫ് ഡാലസിൽ ജനുവരി മൂന്നിന് നടന്നു. ഇതോടൊപ്പം ചടങ്ങുകൾ പ്രൗഢഗംഭീരംമാക്കി നോർത്ത് ടെക്‌സാസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളും നടന്നു.

പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലച്ചെല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും കൗൺസിൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

എമ്മാ റോബിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ആൻസി തലച്ചെല്ലൂർ സ്വാഗതം ആശംസിച്ചു. പരമ്പരാഗതമായ നിലവിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. റവ. ഫാ. ബേസിൽ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി, ക്രിസ്മസ് – പുതുവത്സര സന്ദേശം കൈമാറി.

പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്:

ചടങ്ങിൽ, ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ഡാളസിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു. സംസാരിച്ചു. ഗ്ലോബൽ അപ്‌ഡേറ്റുകൾ പങ്കുവച്ച ശേഷം അദ്ദേഹം നോർത്ത് ടെക്‌സാസ് പ്രൊവിൻസിന്റെ അടുത്ത രണ്ടുവർഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു സദസിനു പരിചയപ്പെടുത്തി.

അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ വരാനിരിക്കുന്ന കോൺഫറൻസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും രജിസ്‌ട്രേഷൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ ഇലക്ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രൊവിൻസിലെ പത്തോളം കുടുംബങ്ങൾ തദവസരത്തിൽ കോൺഫറൻസിനു രജിസ്റ്റർ ചെയ്തു രജിസ്‌ട്രേഷൻ കിക്കോഫ് വിജയകരമാക്കി.

Reporter : Martin Vilangolil

Author

Leave a Reply

Your email address will not be published. Required fields are marked *