ഗ്രീൻലാൻഡ് ഭീഷണി: “അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും” എന്ന് ട്രംപ്

Spread the love

വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്ക ഇടപെട്ടില്ലെങ്കിൽ റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് കൈക്കലാക്കും. ഇത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

സമാധാനപരമായ ചർച്ചകളിലൂടെ നടന്നില്ലെങ്കിൽ കടുത്ത നടപടികളിലൂടെ (Hard way) ലക്ഷ്യം കാണുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡ് അധികൃതരും ആവർത്തിച്ചു. യുഎസ് കോൺഗ്രസിലെ പല അംഗങ്ങളും ഈ നീക്കത്തെ എതിർക്കുന്നുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *