ടൈറ്റില്‍ ലോഞ്ചിങ് ജനുവരി 12ന് കെപിസിസിയില്‍.
മുന്‍ മന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും ആയിരുന്ന എംഎം ഹസന്റെ രാഷ്ട്രീയ ജീവതയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ജനുവരി 31 രാവിലെ 9ന് തിരുവനന്തപുരം വഴുതക്കാട് കലാഭവൻ തീയറ്ററിൽ നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഡോക്യുമെന്ററി പ്രകാശനം ചെയ്യും.ദ ലെഗസി ഓഫ് ട്രൂത്ത് എംഎം ഹസന്‍ ,ബിയോന്‍ഡ് ദ ലീഡര്‍ എന്ന പേരില്‍ പര്‍പ്പോസ് ഫസ്റ്റാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. നിരവധി അവാര്‍ഡുകള്‍ നേടിയ മെഹബൂബ് റഹ്‌മാനാണ് സംവിധായകന്‍.
ഡോക്യുമെന്ററിയുടെ ടൈറ്റല്‍ ലോഞ്ചിങ് ജനുവരി 12 ന് വൈകുന്നേരം 5ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ നടക്കും. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്ക് നല്‍കി ടൈറ്റല്‍ ലോഞ്ചിങ് കര്‍മ്മം നിര്‍വഹിക്കും. കെ മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും