
പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും തൊഴില്‍ അവകാശം സംരക്ഷിക്കുന്നവിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും നടത്തുന്ന സമരങ്ങളുടെ ഭാഗമായി ജനുവരി 13,14 തീയതികളില്‍ ലോക്ഭവനു മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

രാവിലെ 10 ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിസന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി , കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്,മുന്‍ കെപിസിസി പ്രസിഡന്റുമാരായ വിഎം സുധീരന്‍,കെ.മുരളീധരന്‍,എംഎം ഹസന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍,പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍,എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍,വികെ അറിവഴകന്‍, മന്‍സൂര്‍ അലി ഖാന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എം.പി മാര്‍ ,എം.എല്‍.എമാര്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.14 -ാം തീയതി ബുധനാഴ്ച രാവിലെ 10 ന് രാപ്പകല്‍ സമരം സമാപിക്കും.