
നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലറും നൂറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഡോ. എ.പി. മജീദ് ഖാന്റെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു. ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വമാണ് എ.പി. മജീദ് ഖാന്‍.കഠിനാധ്വാനത്തിലൂടെ സമൂഹത്തില്‍ ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണ് അദ്ദേഹം. നെയ്യാറ്റിന്‍കര താലൂക്കിന്റെ സമഗ്രവികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്.താനുമായി വളരെയടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നല്ലൊരു സുഹ്യത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ വേര്‍പാട് കേരളീയ സമൂഹത്തിന് വലിയ വിടവാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.