ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Spread the love

പാവപ്പെട്ടവന്റെ കൈകളിലേക്ക് പണമെത്തിച്ച പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുള്ള നിയമമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ചരിത്രത്തെ മാറ്റിയെഴുതുകയെന്നത് ഫാസിസ്റ്റ് ശൈലിയാണ്.എകാധിപതികള്‍ എക്കാലവും ശ്രമിച്ചിട്ടുള്ള അവര്‍ക്ക് ഹിതമായ ചരിത്രം സൃഷ്ടിക്കാനാണ്.അതിന്റെ ഭാഗമാണ് ചരിത്രപുരുഷമാരെ തമസ്‌കരിക്കാനുള്ള നടപടി. സ്വതന്ത്ര്യ സമരത്തേയും നേതാക്കളെയും ഒറ്റുകൊടുത്ത അഞ്ചാംപത്തി നേതാക്കളുടെ പേരിലേക്ക് പലപദ്ധതികളും പുനഃനാമകരണം ചെയ്യാനാണ് മോദി സര്‍ക്കാര്‍ശ്രമിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം ഫാസിസത്തിനെതിരായ ശക്തമായി ചെറുത്തുനില്‍പ്പായി മാറുമെന്നും വിഡി സതീശന്‍ പറഞ്ഞു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് സ്വാഗതം പറഞ്ഞു.എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി , കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്,മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ.മുരളീധരന്‍,എംഎം ഹസന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍,എഐസിസി സെക്രട്ടറിമാരായ പിവി മോഹന്‍,വികെ അറിവഴകന്‍, മന്‍സൂര്‍ അലി ഖാന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എം.പിമാര്‍ ,എം.എല്‍.എമാര്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബുധനാഴ്ച രാവിലെ 10 ന് രാപ്പകല്‍ സമരം സമാപിക്കും.

രാവിലെ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമായത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി നേതാക്കളും പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചെത്തി.ഉദ്ഘാടന സമ്മേളനത്തിന് ശേഷം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും ജനപ്രതിനിധികളും ഭാരവാഹികളും സമരപന്തലില്‍ തുടര്‍ന്നു.വിവിധ കലാപരിപാടികളും രാപ്പകല്‍ സമരപരിപാടികളുടെ ഭാഗമായി വേദിയില്‍ അരങ്ങേറി.

 

Author

Leave a Reply

Your email address will not be published. Required fields are marked *