2025ൽ വിറ്റത് 18,001 കാറുകൾ; വാർഷിക വിൽപനയിൽ 14% റെക്കോർഡ് വളർച്ച നേടി ബിഎംഡബ്ല്യു

Spread the love

കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യൻ വിപണിയിൽ 18,001 കാറുകൾ വിറ്റഴിച്ച് ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. 17,271 കാറുകളും 730 മിനി യൂണിറ്റുകളുമാണ് വിൽപന നടത്തിയത്. 5841 മോട്ടോർസൈക്കിളുകളും വിറ്റഴിച്ചതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ കാർ വിപണിയിൽ 14 ശതമാനത്തിന്റെ റെക്കോർഡ് വാർഷിക വളർച്ചയാണ് ബിഎംഡബ്ല്യു നേടിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 6023 യൂണിറ്റുകളാണ് വിറ്റത്. 17 ശതമാനമാണ് വാർഷിക വളർച്ച. ആഡംബര ബ്രാൻഡിനോടുള്ള ആളുകളുടെ താൽപര്യവും വിശ്വാസ്യതയുമാണ് ഉയർന്ന വിൽപന വളർച്ച നേടാൻ കമ്പനിയെ സഹായിച്ചതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ സിഇഒ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ സെഗ്‌മെന്റിൽ ഉൾപ്പെടെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ആഡംബര വാഹന വിപണി അതിവേഗം വളർച്ച കൈവരിക്കുന്നതായും ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. ബിഎംഡബ്ല്യു, മിനി, മോട്ടോർസൈക്കിൾ വിഭാഗങ്ങളിലായി ഇരുപതോളം പുതിയ ഉൽപന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *